Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പൂർണ ആരോഗ്യമില്ലാത്ത പ്രവാസികളെ മടക്കി അയക്കണമെന്ന് കുവൈത്ത് പാർലമെന്റംഗം

March 24, 2022

March 24, 2022

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് തൊഴിൽ അടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി വരുന്ന പ്രവാസികൾക്കുള്ള താമസനിയമങ്ങളിൽ അഴിച്ചുപണി നടത്തണമെന്ന് കുവൈത്ത് പാർലമെന്റംഗം. എം.പി. ബദർ അൽ ഹാമിദിയാണ് ഇതുസംബംന്ധിച്ച ഭേദഗതി നിർദേശം സഭയിൽ സമർപ്പിച്ചത്. പൂർണ ആരോഗ്യമില്ലാത്ത പ്രവാസികളെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കണമെന്നും, പുതുതായി വരുന്ന പ്രവാസികളെ കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

ഗുരുതരമായ രോഗങ്ങൾ ഉള്ള പ്രവാസികളുടെയും, മാനസിക രോഗത്തിന് ചികിത്സ ആവശ്യമുള്ളവരുടെയും വിസ റദ്ദാക്കണമെന്ന് ഇദ്ദേഹം കഴിഞ്ഞ വർഷം പാർലമെന്റിൽ ശുപാർശ മുന്നോട്ട് വെച്ചിരുന്നു. കുവൈത്തി ജനതയെ അസുഖങ്ങളിൽ നിന്ന് രക്ഷിക്കേണ്ടതുണ്ടെന്നും, അതിനായാണ് ഈ നിർദേശങ്ങൾ എന്നുമാണ് ഹാമിദിയുടെ വാദം. രാജ്യത്തേക്ക് പുറപ്പെടുന്ന ഓരോ പ്രവാസിയും ഗുരുതര അസുഖങ്ങൾ ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹജരാക്കുക, ജനിതക രോഗങ്ങൾ ഇല്ലെന്ന് തെളിയിക്കാൻ ഡി.എൻ.എ അനുബന്ധ പരിശോധനകൾ നടത്തുക തുടങ്ങിയവയാണ് ഹാമിദിയുടെ മറ്റ് നിർദേശങ്ങൾ. മടക്കി അയക്കുന്ന പ്രവാസികളുടെ ചെലവ് അവരിൽ നിന്ന് തന്നെ ഈടാക്കണമെന്നും ഹാമിദി അഭിപ്രായപ്പെട്ടു.


Latest Related News