Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കുറ്റവാളികൾക്ക് തടവ് ശിക്ഷ വീട്ടിൽ തന്നെ അനുഭവിക്കാൻ അവസരമൊരുക്കുന്നു

September 08, 2021

September 08, 2021

കുവൈത്ത്​ സിറ്റി: മൂന്നുവര്‍ഷത്തില്‍ കുറവുള്ള തടവുശിക്ഷ സ്വന്തം വീട്ടില്‍ അനുഭവിക്കാന്‍ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം അവസരമൊരുക്കുന്നു. വിളിപ്പുറത്ത്​ ഉണ്ടായിരിക്കണമെന്നും പുറത്തുപോകരുതെന്നുമുള്ള നിബന്ധനക്ക്​ വിധേയാമായാണ്​ ഈ അവസരം നല്‍കുക. ഇത്​ ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത്​ ഇലക്​ട്രോണിക്​ വള അണിയിക്കും. ഇതു​പയോഗിച്ച്‌​ അധികൃതര്‍ക്ക്​ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

ആശുപത്രിയില്‍ പോകാന്‍ ആഭ്യന്തര മന്ത്രാലയത്തി​െന്‍റ ഒാപറേഷന്‍ റൂമില്‍ വിളിച്ച്‌​ അനുമതി വാങ്ങണം. വീട്ടില്‍ സിഗ്​നല്‍ ജാമര്‍ വെക്കരുത്​. ഇലക്​ട്രോണിക്​ വള ഒഴിവാക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്​. ഇങ്ങനെ ചെയ്​താല്‍ വേറെ കേസ്​ ചുമത്തുകയും വീണ്ടും ജയിലിലേക്ക്​ മാറ്റുകയും ചെയ്യും. അതേസമയം, ആര്‍ക്കുവേണമെങ്കിലും വീട്ടില്‍ തടവുകാരനെ സന്ദര്‍ശിക്കാന്‍ കഴിയും. കുടുംബാംഗങ്ങളുടെ അംഗീകാരപത്രം സഹിതം ജയില്‍ അഡ്​മിനിസ്​ട്രേഷന്​ അപേക്ഷ സമര്‍പ്പിച്ച്‌​ പദ്ധതി പ്രയോജനപ്പെടുത്താം.

മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക്​ മടങ്ങിവരാന്‍ പ്രേരിപ്പിക്കാന്‍ വേണ്ടിയുമാണ്​ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നതെന്നും ഇതിന്​ പബ്ലിക്​ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അസിസ്​റ്റന്‍റ്​ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിര്‍ബന്ധിത ഹോം ക്വാറന്‍റീന്‍ അനുഷ്​ടിക്കുന്നുവെന്ന്​ ഉറപ്പാക്കാന്‍ ഇലക്​ട്രോണിക്​ വള ഉപയോഗിച്ചിരുന്നു. കുവൈത്തില്‍ ജയില്‍ അന്തേവാസികളുടെ ആധിക്യം സൃഷ്​ടിക്കുന്ന പ്രശ്​നം പരിഹരിക്കാന്‍ സഹായിക്കുന്നതാണ്​ വീട്ടിലെ തടവ്​ പദ്ധതി. ഇതണിഞ്ഞയാള്‍ നിശ്ചിത പരിധിക്ക്​ പുറത്തുപോയാല്‍ ഉടന്‍ ആഭ്യന്തര മന്ത്രാലയത്തി​െന്‍റ ഒാപറേഷന്‍ റൂമില്‍ അറിയാന്‍ കഴിയും.


Latest Related News