Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിലെ ജലീബ് അൽ ശുയൂഖിലും മഹബൂലയിലും ലോക്ഡൗൺ പിൻവലിച്ചു

July 02, 2020

July 02, 2020

കുവൈത്ത്‌ സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈത്തിലെ ജലീബ്‌ അല്‍ ശുയൂഖ്‌ , മഹബൂല പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്‌ ഡൗണ്‍ പിന്‍വലിച്ചു. കഴിഞ്ഞ ഏപ്രില്‍ 6 മുതലാണു മഹബൂല , ജലീബ്‌ ശുയൂഖ്‌ പ്രദേശങ്ങളില്‍ ലോക്ക്‌ ഡൗണ്‍ ഏര്‍പ്പെടുത്തിയത്‌.ഇന്ന് വൈകീട്ട് പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ 14 ദിവസമായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് മഹബുലയില്‍ ലോക്ഡൌണ്‍ പിന്‍വലിച്ചത്.

രോഗവ്യാപനം നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് സെന്‍റര്‍ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളുമാണ് 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങിയത് . അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News