Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ എംബസി ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്

August 25, 2019

August 25, 2019

കുവൈത്ത്‌ സിറ്റി : ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനെ ഫോണിലൂടെ തട്ടിപ്പ്‌ നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ്‌ നൽകി. ഇന്ത്യൻ എംബസി യിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വ്യക്തികളിൽ നിന്നും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും മറ്റും ശേഖരിച്ചാണു സംഘം തട്ടിപ്പ്‌ നടത്തുന്നത്‌. വ്യക്തി വിവരങ്ങൾ പൂർണ്ണമായും മനസ്സിലാക്കിയാണു ഇത്തരം സംഘങ്ങൾ ബന്ധപ്പെടുന്നത്‌. ഇതിനാൽ  പലരും തട്ടിപ്പിനു ഇരയാവുന്നു.

ഇന്ത്യൻ എംബസി ഇത്തരത്തിൽ ആരുടെയും വ്യക്തി വിവരങ്ങളോ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളോ ശേഖരിക്കുന്നില്ലെന്നും തട്ടിപ്പിനു ഇരയാവുന്നതിൽ ജാഗ്രത പാലിക്കണമെന്നും എംബസി ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
ഇസ്മയിൽ മേലടി,കുവൈത്ത് 
 


Latest Related News