Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ അയ്യായിരം ദിനാർ പിഴ,നിയമം പ്രാബല്യത്തിൽ വന്നു 

May 17, 2020

May 17, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഫെയ്‌സ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ അയ്യായിരം ദിനാർ പിഴയും മൂന്നു മാസം തടവും
കുവൈത്ത് സിറ്റി :  പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് അയ്യായിരം ദിനാര്‍ പിഴയും മൂന്ന് മാസം വരെ തടവും അല്ലെങ്കില്‍ ഇതിൽ ഏതെങ്കിലുമൊന്ന് ശിക്ഷയായി ലഭിക്കുന്ന നിയമഭേദഗതി നിലവിൽ വന്നു. ലഭിക്കുന്ന രീതിയില്‍ നിയമ ഭേദഗതി ഇന്ന് മുതല്‍ നിലവില്‍ വന്നു. മുഴുവന്‍ സമയ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും കൊറോണ രോഗബാധ എണ്ണം കുറയാത്തതിനെ തുടർന്നാണ് ശക്തമായ പ്രതിരോധ നടപടികൾക്ക് സർക്കാർ തീരുമാനിച്ചത്.നിയമം ഞായറാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക രഹസ്യ സ്‌ക്വാഡുകള്‍ നിലവില്‍ വരും. മാസ്‌ക് ഉപയോഗിക്കാത്തവരെ വീഡിയോ തെളിവായി സ്വീകരിച്ചു നിയമ നടപടി സ്വീകരിക്കുന്നതിനും സംവിധാനം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെയ്സ് മാസ്ക് അല്ലെങ്കില്‍ മൂക്കും മുഖവും മറക്കുന്ന എന്തെങ്കിലും ധരിക്കല്‍ നിര്‍ബന്ധമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. കര്‍ഫ്യൂ ഇളവ് അനുവദിച്ച സമയങ്ങളില്‍ ആളുകള്‍ മാസ്കും കൈയുറയും ധരിക്കാതെ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുന്നത്.

വൈകീട്ട് നാലര മുതല്‍ ആറര വരെയാണ് വ്യായാമത്തിനായി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ സുരക്ഷാ മുന്‍കരുതലുകളെടുത്ത് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. ഇത് മുതലാക്കി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയാണ്. പലരും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News