Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇന്ന് 11 മണിക്കൂർ ഭാഗിക കർഫ്യു,പൊതു അവധി നീട്ടി 

March 22, 2020

March 22, 2020

കുവൈത്ത് സിറ്റി : കോവിഡ് 19 പ്രതിരോധിക്കുന്നതിന് ഭാഗമായി കുവൈത്തിൽ ഭാഗിക കർഫ്യു പ്രഖ്യാപിച്ചു.ഇന്ന് വൈകീട്ട് 5 മണി മുതൽ പുലർച്ചെ നാല് മണി വരെയാണ് കർഫ്യു നിലവിലുണ്ടാവുക. ശനിയാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചത് . കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്ത് കൈക്കൊണ്ടു വരുന്ന കടുത്ത നടപടികളുടെ തുടർച്ചയായാണ് കർഫ്യൂ പ്രഖ്യാപനം.

ജങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല .വീടുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ ഹോം ഡെലിവറി സർവീസ് ആരംഭിക്കാൻ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിർദേശം നൽകിയിട്ടുണ്ട് . കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .. മൂന്ന് വർഷം വരെ തടവും 10000 ദീനാർ പിഴയും ആണ് കർഫ്യൂ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ . ഇതോടൊപ്പം സർക്കാർ ജീവനക്കാരുടെ അവധി ഏപ്രിൽ 9 വരെ നീട്ടിയിട്ടുമുണ്ട്. ഏപ്രിൽ പന്ത്രണ്ട് ഞായറാഴ്ച മുതലാണ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ജനങ്ങൾ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് കർഫ്യൂ ഏർപ്പെടുത്താൻ നിര്ബന്ധിതരായതെന്നു ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു .
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News