Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വിദേശികളുടെ വൈദ്യ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ഫീസ് ഏര്‍പ്പെടുത്തി

September 25, 2019

September 25, 2019

കുവൈത്ത് : കുവൈത്തിൽ പ്രവാസികളുടെ വൈദ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ഫീസ് ഏര്‍പ്പെടുത്തി. മെഡിക്കല്‍ ലീവിനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്താന്‍ ഇനി രണ്ട് ദിനാര്‍ ഫീസ് നല്‍കണം .
രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരത്തിന് ഈ ഫീസ് നല്‍കേണ്ടിവരും.

മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 10 ദിനാറും സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് 20 ദിനാറും ഫീസ് ഈടാക്കും. അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് അഞ്ച് ദിനാറാണ് ഫീസ്.

ഇതിനുപുറമെ ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് 200 ദിനാര്‍ ഫീസ് നല്‍കണം. പെര്‍മിറ്റ് പുതുക്കുന്നതിനും ഇതേ തുക നല്‍കണം.


Latest Related News