Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ സ്കൂളുകളുടെ അവധി രണ്ടാഴ്ച കൂടി നീട്ടി

March 09, 2020

March 09, 2020

കുവൈത്ത്​ സിറ്റി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന അവധി രണ്ടാഴ്ച കൂടി നീട്ടി. സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങൾക്ക്  അവധി ബാധകമായിരിക്കും. തിങ്കളാഴ്​ച വൈകീട്ട്​ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്​ തീരുമാനമെടുത്തത്​. ദേശീയ ദിനാഘോഷം കഴിഞ്ഞ്​ മാര്‍ച്ച്‌​ ഒന്നിന്​ തുറക്കേണ്ട സ്വകാര്യ, സര്‍ക്കാര്‍ സ്​കൂളുകള്‍ നിലവിലെ തീരുമാനപ്രകാരം മാര്‍ച്ച്‌​ 15നാണ്​ തുറക്കാന്‍ നിശ്ചയിച്ചിരുന്നത്​. വൈറസ്​ ആഗോളതലത്തിൽ വ്യാപകമാവുകയും കുവൈത്തില്‍ കോവിഡ്​ 19 ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തില്‍ വർധനവുണ്ടാവുകയും ചെയ്​തതോടെയാണ് അവധി നീട്ടിയത്. 

ഒരുമാസത്തിലേറെ അവധി നല്‍കേണ്ടി വരുമ്പോഴുള്ള അക്കാദമിക് പ്രതിസന്ധി മറികടക്കാന്‍ ഈ  വര്‍ഷം കരിക്കുലം വെട്ടിക്കുറക്കുന്നതും ​പരീക്ഷക്ക്​ ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ അധികൃതര്‍ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. സ്​കൂളുകള്‍ വഴി കൊറോണ പരന്നാല്‍ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്​ ഇക്കാര്യത്തില്‍ പരീക്ഷണത്തിന്​ നില്‍ക്കേണ്ടെന്ന്​ മന്ത്രാലയം തീരുമാനിച്ചത്​. സ്​കൂള്‍ തുറന്നാലും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്​ ഡയറക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.


Latest Related News