Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നാട്ടില്‍ നിന്ന് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് അനുവദിച്ച് കുവൈത്ത്

March 23, 2021

March 23, 2021

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്. സ്വന്തം നാട്ടില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് മന്ത്രിസഭ അറിയിച്ചു. കുവൈത്തില്‍ എത്തുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കുക. 

അതേസമയം വാക്‌സിനെടുത്ത ശേഷം കുവൈത്തിലെത്തുന്നവര്‍ വീടുകളില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണം. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 

കുവൈത്തിലേക്ക് വരുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തവര്‍, കുവൈത്തിലെത്തുന്നതിന് കുറഞ്ഞത് അഞ്ചാഴ്ച മുമ്പെങ്കിലും വാക്‌സിന്റെ ഒന്നാം ഡോസ് എടുത്തവര്‍, കൊവിഡ്-19 രോഗം ബാധിച്ച് ഭേദമാവുകയും കുറഞ്ഞത് രണ്ടാഴ്ച മുമ്പ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും എടുക്കുകയും ചെയ്തവര്‍ എന്നിവര്‍ക്കാണ് കുവൈത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയത്. ഈ വിഭാഗത്തില്‍ പെട്ടവര്‍ ഇനി മുതല്‍ കുവൈത്തില്‍ എത്തുമ്പോള്‍ ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകുമെന്നും മന്ത്രിസഭ അറിയിച്ചു. 

വീട്ടിലെ ക്വാറന്റൈന്‍ അവസാനിച്ച ശേഷം ഇവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. 

വിദേശത്ത് പഠിക്കുന്ന കുവൈത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുണ്ട്. ഇതിനായി അവരുടെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 

അതേസമയം വിദേശ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫെബ്രുവരി ഏഴ് മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ള അവരുടെ കുടുംബാങ്ങള്‍ എന്നിവര്‍ക്കാണ് ഇതില്‍ ഇളവുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും കുവൈത്ത് പൗരന്മാരുടെ വീട്ടുജോലിക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News