Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പ്രവേശനവിലക്ക് : അനുമതിയുള്ള രാജ്യത്ത് പതിനാല് ദിവസം തങ്ങി തിരിച്ചെത്താം 

August 03, 2020

August 03, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസം പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ ട്രാൻസിസ്റ്റ്‌ വഴി രാജ്യത്തേക്ക്‌ പ്രവേശിക്കുന്നതിനും അനുമതിയില്ല. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ പ്രവേശന വിലക്കിൽ  ഉൾപ്പെടാത്ത മറ്റൊരു രാജ്യത്ത്‌ പതിനാല് ദിവസം താമസിച്ച ശേഷം രാജ്യത്തേക്ക്‌ പ്രവേശിക്കാനാവും. കുവൈത്ത്‌ വ്യോമയാന അധികൃതർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണു ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാർ 72 മണിക്കൂർ  സാധുതയുള്ള പി.സി.ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ കുവൈത്ത്‌ പ്രവേശന നിരോധനം ഏർപ്പെടുത്തിയത്‌. ഇതിനു പിന്നാലെ ശനിയാഴ്ച 27 രാജ്യങ്ങളെ കൂടി പ്രവേശന നിരോധിത പട്ടികയിൽ ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News