Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു 

September 29, 2020

September 29, 2020

കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ( 91) അന്തരിച്ചു.കുവൈത്ത് റോയൽ പാലസ് ആണ് ഇക്കാര്യം അറിയിച്ചത്.രണ്ടു മാസമായി അമേരിക്കയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള തുടർ ചികിത്സയ്ക്കായി കഴിഞ്ഞ ജൂലായിലാണ് കുവൈത്ത് അമീർ അമേരിക്കയിലേക്ക് പോയത്.

ഗൾഫ് മേഖലയിൽ സമാധാന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച അനിഷേധ്യ നേതാവാണ് ഇതോടെ വിടവാങ്ങിയത്.ലോകത്ത് ഏറ്റവുമധികം കാലം ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായി തുടർന്ന നേതാവെന്ന അപൂർവ പദവിയും ഷെയ്ഖ് സബാഹിന് മാത്രം അവകാശപ്പെട്ടതാണ്.40 വർഷമാണ് അദ്ദേഹം കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയായി തുടർന്നത്.

ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിൽ ചില അയൽരാജ്യങ്ങൾ ഉപരോധം ഏർപെടുത്തിയപ്പോൾ തുടക്കം മുതൽ അനുരഞ്ജന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഷെയ്ഖ് സബാഹ് ആയിരുന്നു.അതുകൊണ്ടു തന്നെ കുവൈത്ത് അമീറിന്റെ വിയോഗം ഖത്തറിന് തീരാനഷ്ടമാണ്.പ്രശ്നങ്ങളില്ലാത്ത ഗൾഫ്,സമാധാനപൂർണമായ ലോകം എന്ന ആശയത്തെ മുൻ നിർത്തിയാണ് അദ്ദേഹം ജീവിതകാലം മുഴുവൻ പ്രവർത്തിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News