Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്ത് അമീര്‍ ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും

September 02, 2019

September 02, 2019

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് അമേരിക്കയിലേക്കു പുറപ്പെടും. വാഷിങ്ടണില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സെപ്റ്റംബര്‍ 12ന് വൈറ്റ്‌ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി അമീര്‍ കൂടിക്കാഴ്ച നടത്തും. ഒരു വര്‍ഷത്തിനിടെ കുവൈത്ത് അമീറും ട്രംപും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാവും ഇത്. മേഖലയിലെ വികസന പദ്ധതികളും നയതന്ത്രബന്ധങ്ങളും സുരക്ഷ ക്രമീകരണവുമൊക്കെയായിരിക്കും കൂടിക്കാഴ്ചയിലെ വിഷയങ്ങളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.


Latest Related News