Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചെന്ന് ആരോപണം, ശശി തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കുവൈത്ത് ഇന്ത്യൻ എംബസി

February 19, 2022

February 19, 2022

കുവൈത്ത് : കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. രാജ്യത്ത് ഹിജാബിന് നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സ്വദേശി ട്വിറ്ററിലിട്ട പോസ്റ്റാണ് ശശി തരൂർ പങ്കുവെച്ചത്. പോസ്റ്റിട്ട വ്യക്തി ഇന്ത്യാ വിരുദ്ധ പ്രവർത്തങ്ങൾക്ക് പേരുകേട്ടയാളാണെന്നും, പാകിസ്ഥാൻ പുരസ്‌കാരമായ അംബാസിഡർ പീസ് ലഭിച്ചിട്ടുണ്ടെന്നും കുവൈത്ത് എംബസി ആരോപിച്ചു. 

 

ഇന്ത്യയിൽ സ്വീകാര്യനായൊരു പാർലമെന്റംഗം ഇത്തരമൊരു ട്വീറ്റ് പങ്കുവെച്ചത് ദൗർഭാഗ്യകാര്യമാണെന്ന് കുവൈത്ത് എംബസി വിലയിരുത്തി. 'മജ്ബൽ അൽ ശരീക' എന്ന അകൗണ്ടിൽ നിന്നുള്ള ട്വീറ്റാണ് തരൂർ പങ്കുവെച്ചത്. ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, അപലപിക്കാൻ പോലും തയ്യാറാവാത്ത പ്രധാനമന്ത്രിയെ ട്വീറ്റിൽ വിമർശിക്കുന്നുണ്ട്. മുസ്‌ലിം പെൺകുട്ടികളെ പൊതുസ്ഥലത്ത് അപമാനിക്കുന്നത് വെറുതേ നോക്കി നിൽക്കാൻ കഴിയില്ലെന്നും, ഞങ്ങൾക്ക് ദുഷ്കരമായ സാഹചര്യം സൃഷ്ടിക്കരുത് എന്നും ട്വീറ്റിന്റെ ഉള്ളടക്കത്തിലുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിയുടെ അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമെന്റിലെ ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതോട് അനുബന്ധിച്ചാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.


Latest Related News