Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഭാഗിക കർഫ്യു സമയം പുനഃക്രമീകരിച്ചു,വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരും

April 02, 2021

April 02, 2021

കുവൈത്ത് : കുവൈത്തിൽ ഭാഗിക കർഫ്യൂ സമയം പുന:ക്രമീകരിച്ചു. ഏപ്രിൽ എട്ടു മുതൽ 22 വരെ വൈകുന്നേരം 7 മണി മുതൽ പുലർച്ചെ 5 മണി വരെ ആയിരിക്കും ഭാഗിക കർഫ്യൂ. വ്യാഴാഴ്ച്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

നിലവിൽ വൈകീട്ട് അഞ്ചിന് ആരംഭിച്ച് പുലർച്ചെ അഞ്ചിന് അവസാനിക്കുന്ന കർഫ്യൂ ആണ് ഏപ്രിൽ എട്ടു മുതൽ പുതിയ സമയക്രമത്തിലേക്കു മാറുന്നത്. വൈകീട്ട് ഏഴുമുതൽ പുലർച്ചെ അഞ്ചു വരെയാണ് പരിഷ്കരിച്ച സമയം. ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് വൈകീട്ട് 7 മുതൽ രാത്രി 10 മണി വരെ താമസ കേന്ദ്രങ്ങളിൽ വ്യായാമത്തിനായുള്ള നടത്തം അനുവദിക്കും.

രാത്രി പന്ത്രണ്ടു മണി വരെ മുൻകൂട്ടി അപോയ്ൻമെൻ്റ് എടുത്ത് സൂപ്പർ മാർക്കറ്റുകളിൽ പ്രവേശിക്കാം. ഹോട്ടലുകൾക്ക് പുലർച്ചെ മൂന്ന് മണി വരെ ഡെലിവറി സൗകര്യം അനുവദനീയമാണെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ വക്താവ് താരിഖ് മസ് റം അറിയിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്വബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിഭായോഗം രാജ്യത്തെ കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷമാണു കർഫ്യൂ തുടരാൻ തീരുമാനിച്ചത് നേരത്തെ ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പ്രവാസികളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരാനും മന്ത്രിസഭ നിർദേശം നൽകി.

റമദാനിൽ താമസകേന്ദ്രങ്ങളിലെ പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തറാവീഹ്, ഖിയാമുല്ലൈൽ നമസ്‍കാരങ്ങൾ നടത്താൻ അനുവദിക്കുമെന്നു ഔകാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News