Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കർഫ്യു 13 മണിക്കൂറാക്കി,പൊതു അവധി രണ്ടാഴ്ചത്തേക്ക് നീട്ടി 

April 07, 2020

April 07, 2020

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ഏർപെടുത്തിയ കർഫ്യു 13 മണിക്കൂറാക്കി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു.വൈകീട്ട് അഞ്ചു മണി മുതൽ കാലത്ത് നാല് മണി വരെ ആയിരുന്ന കർഫ്യൂ ആറു മണിവരെയാണ് നീട്ടിയത്. 

വിദേശികൾ തിങ്ങിത്താമസിക്കുന്ന മഹ്ബൂല, ജലീബ് അൽ ശുയൂഖ് പ്രദേശങ്ങളിൽ രണ്ടാഴ്ചക്കാലത്തേക്കു ലോക്ഡൌൺ ഏർപ്പെടുത്താനും മന്ത്രിസഭ നിർദേശം നൽകി . രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരമാണ് നടപടി. ഏപ്രിൽ പന്ത്രണ്ടു വരെ നൽകിയ പൊതുഅവധി ഏപ്രിൽ 23 വരെ നീട്ടാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്റം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.          

 

 


Latest Related News