Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു 

July 05, 2020

July 05, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 638 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 520 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 49,941 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 40,463 ഉം ആയി ഉയർന്നു. ഇന്ന് മൂന്നു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് മരണ സംഖ്യ 368 ആയി.

പുതിയ രോഗികളിൽ 463 പേർ കുവൈത്ത് പൗരന്മാരാണ്. 175 പേർ വിദേശികളാണ്.ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 142 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 104 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 197 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർക്കും ജഹറയിൽ നിന്നുള്ള 129 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 9110 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 157പേർ തീവ്ര പരിചരണവിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News