Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടായേക്കും 

June 16, 2020

June 16, 2020

കുവൈത്ത് സിറ്റി :  കുവൈത്തിലെ വിവിധ പ്രവിശ്യകളിൽ ഏർപെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് മിനിസ്റ്റേഴ്‌സ് കൗൺസിൽ അംഗീകാരം നൽകി.  കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വിവിധ ഘട്ടങ്ങളിലായി ജനജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇപ്പോഴും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കുന്നതിനെ പറ്റി ചർച്ച ചെയ്ത മന്ത്രിസഭ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം വ്യാഴാഴ്ച്ച എടുക്കുമെന്നറിയിച്ചു.

ഹവാലി, ഖൈതാൻ,ഫർവാനിയ, ജലീബ് അൽ ശുയൂഖ്, മഹ്ബൂല തുടങ്ങിയ നഗരങ്ങളിലാണ് ഇപ്പോഴും  നിയന്ത്രണങ്ങൾ നിലനിൽക്കുന്നത്.മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് മൂന്നു ഘട്ടങ്ങളിലായി ഈ പ്രദേശങ്ങളിൽ ഇളവനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ രണ്ടും മൂന്നും ഘട്ടങ്ങളിലെ ഇളവുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾക്കാണ് കൗൺസിൽ അംഗീകാരം നൽകിയത്. വ്യാഴാഴ്ച്ച ചേരുന്ന കാബിനറ്റ് യോഗത്തിന് മുൻപ് ഇതുസംബന്ധിച്ച വിശദമായ  റിപ്പോർട്ട് സമർപ്പിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News