Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ കോവിഡ് മരണ നിരക്ക് കുറയുന്നു 

July 10, 2020

July 10, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ 740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 383 ആയി.രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  53,580 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 487 പേർ സ്വദേശികളും 253 പേർ വിദേശികളുമാണ്.നിലവിൽ 9983 പേരാണ് കുവൈത്തിൽ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.

വെള്ളിയാഴ്ച 528 പേര്‍ ഉള്‍പ്പെടെ 43,214 പേര്‍ രോഗമുക്തി നേടി. 157 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അഹ്മദി ഗവര്‍ണറേറ്റില്‍ 248, ജഹ്റ ഗവര്‍ണറേറ്റില്‍ 165, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 125, ഹവല്ലി ഗവര്‍ണറേറ്റില്‍ 115, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 87 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ മേഖല തിരിച്ചുള്ള കണക്കുകൾ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക          


Latest Related News