Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
വിരമിക്കൽ ആനുകൂല്യം ലഭിക്കാൻ ഇനി രാജ്യം വിടേണ്ട, വിവാദ നിബന്ധന കുവൈത്ത് കോടതി റദ്ദാക്കി

January 09, 2022

January 09, 2022

കുവൈത്ത് സിറ്റി : കുവൈത്തിലുള്ള പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും ലഭിക്കാനുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാൻ രാജ്യം വിടണമെന്ന നിബന്ധന എടുത്തുകളഞ്ഞതായി കുവൈത്ത് കോടതി. ഭരണംഘടനാ ലംഘനം ആണ് ഈ നിയമമെന്ന് തെളിഞ്ഞതോടെയാണ് നിബന്ധന റദ്ദാക്കിയതെന്ന് കോടതി അറിയിച്ചു. കുവൈത്ത് മാൻ പവർ അതോറിറ്റിയാണ് 2018 ൽ ഈ നിയമം പാസാക്കിയത്. 

പ്രവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന ഈ നിയമം ഒഴിവാക്കിയത് മലയാളികളടക്കം നിരവധി പേർക്ക് ആശ്വാസമാകും. എന്നാൽ, കുവൈത്തിലെ ഒരു മേഖലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് ഇഖാമ മാറ്റുക, വിസ ക്യാൻസൽ ചെയ്യുക തുടങ്ങിയ നടപടികൾക്ക് തൊഴിലാളികൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാവണം. ആദ്യം ജോലി ചെയ്ത ഇടത്തുനിന്നും അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണ് ഈ നിബന്ധന. ഒപ്പം, തൊഴിൽ മാറുന്നവർ ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.


Latest Related News