Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് 

August 02, 2020

August 02, 2020

കുവൈത്ത് സിറ്റി : കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുവൈത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ് ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികൾക്ക് നേരത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ഏഴുരാജ്യങ്ങൾക്കൊപ്പം ചൈന, ബ്രസീൽ, ലബനാൻ, ഇറ്റലി, കൊളംബിയ, സിംഗപ്പൂർ, ഈജിപ്ത് , സ്പെയിൻ തുടങ്ങി കോവിഡ് വ്യാപന തോത് കൂടിയ 29 രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന പട്ടികയാണ് അധികൃതർ പുറത്തു വിട്ടത് . ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇവിടങ്ങളിൽ നിന്നുള്ള വാണിജ്യ വിമാനസർവീസുകൾ ഉണ്ടാകില്ല.ഡിജിസിഎ തീരുമാനം വന്നതിനെ തുടർന്ന് ഈജിപ്തിൽ നിന്നുള്ള ഏഴു വിമാനങ്ങളും ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിമാനവും അവസാനനിമിഷം റദ്ദാക്കി. ചില രാജ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയത് കോവിഡ് സാഹചര്യം പരിഗണിച്ചാണെന്നും ഈ പട്ടികയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാമെന്നും സർക്കാർ വക്താവ് താരിഖ് അൽ മസ്റം ട്വീറ്റ് ചെയ്തു. കോവിഡ് രഹിത  സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവേശിപ്പിക്കില്ലെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടി.

ഇതിനിടെ,കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ ഒഴികെ മറ്റു രാജ്യങ്ങളിൽ നിന്ന് യാത്രാവിമാനങ്ങൾ കുവൈത്തിലേക്ക് വരുന്നതിനും പോകുന്നതിനുള്ള വിലക്ക് ഇതോടെ നീങ്ങി.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക. 


Latest Related News