Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ ഇന്ത്യൻ എംബസിയും സംഘടനകളും തമ്മിലുള്ള പോര് രൂക്ഷമാകുന്നു

September 11, 2019

September 11, 2019

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി സംഘടനകളും ഇന്ത്യൻ സ്ഥാനപതിയും തമ്മിൽ പോര് മുറുകുന്നു.ഇന്ത്യൻ സ്ഥാനപതി പ്രതികാര മനോഭാവത്തോടെ  പെരുമാറുന്നതായാണ് സംഘടനാ നേതാക്കളുടെ പരാതി. പ്രവാസി സംഘടനകളെ എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിപ്പെട്ടതാണ് ഇതിന് കാരണമെന്ന് വിവിധ സംഘടനാ നേതാക്കൾ പറയുന്നു.

വർഷങ്ങളായി കുവൈത്തില്‍ പ്രവർത്തിച്ചുവരുന്ന സംഘടനകളെ  ലിസ്റ്റിൽ നിന്ന് എംബസി ഒഴിവാക്കിയതായി കാണിച്ച് ചില സംഘടനാ നേതാക്കൾ രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് എംബസി ഇവർക്ക് വിശദീകരണ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതിക്കെതിരെ പ്രവർത്തിക്കുന്നതായി കാണിച്ച് ലോക കേരളസഭാംഗം ഉൾപ്പെടെയുളളവർക്കാണ് ഇന്ത്യൻ സ്ഥാനപതി നോട്ടീസ് നൽകിയത്.കുവൈത്ത് സർക്കാരിനും അംബാസിഡർ പരാതി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് ഇക്കാര്യത്തിൽ ഉടൻ വിശദീകരണം നൽകണമെന്ന് കുവൈത്തിലെ അന്വേഷണ ഏജൻസി ഇവരോട് ആവശ്യപ്പെട്ടതായാണ് വിവരം.


Latest Related News