Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ്, കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നു

March 15, 2023

March 15, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: പ്രവാസികള്‍ക്കായുള്ള ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുശേഷമാകും ഇതുസംബന്ധിച്ച രേഖകള്‍ അനുമതിക്കായി ആഭ്യന്തരമന്ത്രിയെ സമര്‍പ്പിക്കുകയെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥയില്‍ പ്രധാനമായത്. പ്രത്യേക വിഭാഗം തൊഴിലുകള്‍ക്ക് മാത്രമേ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഗതാഗതക്കുരുക്കും റോഡിലെ വാഹനങ്ങളുടെ എണ്ണവും കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസി വാഹനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതാണ് രാജ്യത്തെ ഗതാഗത പ്രശ്‌നങ്ങളുടെ കാരണമെന്നാണ് ട്രാഫിക് പഠനങ്ങളുടെ വിലയിരുത്തല്‍.

കുവൈത്തില്‍ കുറഞ്ഞത് രണ്ടുവര്‍ഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്പളവുമുള്ള ബിരുദധാരികള്‍ക്കാണ് നിലവില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അുമതിയുള്ളത്. ഇതില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ നിരവധി പേര്‍ക്ക് വാഹനമോടിക്കാന്‍ സാധിക്കില്ല. ലൈസന്‍സ് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകള്‍ പിന്നീട് നഷ്ടമായാല്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്യണം. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. അതില്‍ 2 ലക്ഷം ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.
 


Latest Related News