Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അമേരിക്കയിൽ ചികിൽസയിലായിരുന്ന കുവൈത്ത് അമീർ ആശുപത്രി വിട്ടു 

September 13, 2019

September 13, 2019

കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദർശനത്തിനായി ഈയിടെ അമേരിക്കയിലെത്തിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ആശുപത്രി വിട്ടതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി(കുന) അറിയിച്ചു.പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതായും അമീറിന്റെ ആരോഗ്യ നില മെച്ചപ്പെട്ട നിലയിൽ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മേഖലയിലെ ചില സുപ്രധാന വിഷയങ്ങളിൽ പ്രസിഡണ്ട് ഡൊണാൾഡ്‌ ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇക്കഴിഞ്ഞ മൂന്നിനാണ് അമീർ അമേരിക്കയിലെത്തിയത്.എന്നാൽ കുവൈത്തിലെത്തിയ ഉടൻ വൈദ്യപരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇതേതുടർന്ന് ട്രംപുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചിരുന്നു.ഇനി എപ്പോഴായിരിക്കും കൂടിക്കാഴ്ച എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല.

നേരത്തെ ആരോഗ്യ നില മോശമായതിനെ തുടർന്ന് കുവൈത്തിൽ ചികിത്സയിലായിരുന്ന അമീർ ചികിത്സ പൂർത്തിയാക്കിയ ഉടൻ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു.ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം ഉൾപെടെയുള്ള വിഷയങ്ങളിൽ അനുരഞ്ജന ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത് കുവൈത്ത് അമീറാണ്.


Latest Related News