Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ പ്രസവിക്കാൻ ചിലവേറും, ഫീസുകൾ ഇരട്ടിയാക്കി 

October 10, 2019

October 10, 2019

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ചികിത്സാ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ വിദേശികളുടെ പ്രസവ ഫീസ്, റൂം വാടക മുതലായവയാണ് കുത്തനെ വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവ് ഒക്ടോബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു. ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് ആണു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ പരിധിയില്‍ വരുന്ന വിദേശികള്‍ക്ക് സാധാരണ പ്രസവത്തിനുള്ള ഫീസ് നിരക്ക് 100 ദിനാര്‍ ആയിരിക്കും. നേരത്തെ ഇത് 50 ദിനാര്‍ ആയിരുന്നു. അതേസമയം സിസേറിയന്‍ ശസ്ത്രക്രിയ വഴിയുള്ള പ്രസവത്തിനു ഫീസ് നിരക്ക് 150 ദിനാര്‍ ആയാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സോനാര്‍ പരിശോധന, ലബോറട്ടറി പരിശോധനകള്‍, മരുന്നുകള്‍ മുതലായ സേവനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണു പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.ഇതിനു പുറമേ ആശുപത്രിയിലെ മുറിവാടക പ്രതിദിനം 100 ദിനാറായാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.നേരത്തെ മൂന്നു രാത്രികള്‍ വരെയുള്ള താമസത്തിനു പ്രത്യേക ഫീസ് ഈടാക്കിയിരുന്നില്ല.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ വേതന വര്‍ദ്ധനവ്, ഉപകരണങ്ങളുടെയും മറ്റുമുള്ള ഉയര്‍ന്ന ചെലവ്, പൊതു-സ്വകാര്യ മേഖലകളിലെ പ്രസവ ഫീസ് നിരക്കുകള്‍ തമ്മിലുള്ള വലിയ അന്തരം മുതലായ ഘടകങ്ങള്‍ കണക്കിലെടുത്ത് വിശദമായ പഠനത്തിന് ശേഷമാണ് പ്രവാസികള്‍ക്കുള്ള പ്രസവ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടതെന്നു ആരോഗ്യവൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പുതുക്കി നിശ്ചയിച്ച പ്രസവ ഫീസ് സ്വകാര്യ ആശുപത്രികളിലെ നിലവിലെ ഫീസ് നിരക്കിനേക്കാള്‍ താരതമ്യേനെ കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


Latest Related News