Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഗൾഫ് പ്രതിസന്ധി ദീർഘകാലം തുടരുന്നത് സ്വീകാര്യമല്ലെന്ന് കുവൈത്ത് അമീർ 

October 29, 2019

October 29, 2019

കുവൈത്ത് സിറ്റി : ഗൾഫ് പ്രതിസന്ധി ഇനിയും ദീർഘനാളത്തേക്ക് തുടരുന്നത് ഗൾഫ് രാജ്യങ്ങളെ ദുർബലപ്പെടുത്തുമെന്നും കാര്യശേഷിയെ  ബാധിക്കുമെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ്  അൽ അഹമദ് അൽ ജാബിർ അൽ സബാഹ് പറഞ്ഞു. പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നത് ഗൾഫ് രാജ്യങ്ങളുടെ ലക്ഷ്യങ്ങൾക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.ഗൾഫ് ഐക്യം ശക്തിപ്പെടുത്താൻ അമീർ ആഹ്വനം ചെയ്തു. കുവൈത്ത് പാര്‍ലമെന്റിന്റെ പുതിയ സെഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് കുവൈത്ത് അമീർ ഇക്കാര്യം പറഞ്ഞത്.
ചികിത്സ കഴിഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം അമീര്‍ സംബന്ധിക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാണ് 15 മത് പാര്‍ലമെന്ററി സെഷന്റെ ഉദ്ഘാടന ചടങ്ങ്.

ഗൾഫ് മേഖല അനിതര സാധാരണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.പല സഹോദരരാജ്യങ്ങളിലും അസ്ഥിരതയും ആശങ്കകളും വർധിച്ചു വരുന്നു.ഈ രാജ്യങ്ങളിലെല്ലാം സമൃദ്ധിയും സന്തോഷവും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും കുവൈത്ത് അമീർ പറഞ്ഞു.നിലവിലെ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളുടെ സുസ്ഥിരതയെയും സുരക്ഷിതത്വത്തെയും  ഭാവിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അമീർ ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് ഡൊണാൾഡ്‌ ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇക്കഴിഞ്ഞ സെപ്തംബർ ആദ്യവാരം ന്യൂയോർക്കിലെത്തിയ അമീർ ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് അമീർ കുവൈത്തിൽ തിരിച്ചെത്തിയത്.ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം ഉൾപെടെയുള്ള വിഷയങ്ങളിൽ അനുരഞ്ജന ചർച്ചകൾക്ക്  കുവൈത്ത് അമീർ നേതൃത്വം വഹിച്ചിരുന്നു.


Latest Related News