Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗദി രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റ് മരിച്ചു 

September 29, 2019

September 29, 2019

Image Credit : Twitter

ജിദ്ദ : സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഹം വെടിയേറ്റ് മരിച്ചു.വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് അംഗരക്ഷകന് വെടിയേറ്റതെന്നാണ് സൗദി ഭരണകൂടത്തിന്റെ വിശദീകരണം.ജിദ്ദയിൽ 'വ്യക്തിപരമായ തർക്ക'ത്തിനിടെ സൗദി രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റു മരിച്ചതായി സൗദിയുടെ ഔദ്യോഗിക ടെലിവിഷൻ ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തു.സൽമാൻ രാജാവിന്റെ എല്ലാ യാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്ന പ്രധാനികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.

സൗദിയെ ഞെട്ടിച്ച വാർത്ത അറിഞ്ഞു സൗദി നയതന്ത്ര മേഖലയിലെ പ്രമുഖർ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അനുശോചനം അറിയിച്ചിട്ടുണ്ട്.മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെയും നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെയും അംഗരക്ഷകൻ എന്നതിന് പുറമെ രണ്ടു പേരുമായും ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അബ്ദുൽ അസീസ് അൽ ഫഹം എന്ന് പലരും അനുസ്മരിച്ചു.

'അബ്ദുൽ അസീസ് അൽ ഫഹം യഥാർത്ഥ ഹീറോയും രാജ്യസ്നേഹിയുമായി ജീവിച്ചു. തന്റെ രാജ്യത്തെയും രാജാക്കന്മാരെയും ഭരണാധികാരികളെയും സ്നേഹിച്ച അബ്ദുൽ അസീസ് അൽ ഫഹത്തിന്റെ വേർപാടിൽ രാജ്യം ഒന്നടങ്കം ദുഖിക്കുന്നു.' യു.എ.ഇ യിലെ സൗദി സ്ഥാനപതി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.

2017 ൽ സൽമാൻ രാജാവ് പ്രത്യേക ഉത്തരവിലൂടെയാണ് ബ്രിഗേഡിയർ ജനറലായി അബ്ദുൽ അസീസ് അൽ ഫഗത്തിന് സ്ഥാനക്കയറ്റം നൽകിയത്.


Latest Related News