Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ മലയാളി യുവാവ് വാഹനം കത്തി മരിച്ച നിലയിൽ

March 07, 2022

March 07, 2022

കുവൈത്ത് സിറ്റി : മലയാളിയായ യുവാവിനെ കുവൈത്തിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹനം പൂർണമായും കത്തി നശിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ പയ്യോളി നെല്ല്യേരി മാണിക്കോത്ത് സ്വദേശി മാണിക്യം വീട്ടിൽ ഷാഹിദിന്റെ മൃതദേഹമാണ് കാറിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. അബുഖലീഫയ്ക്ക് സമീപമാണ് വാഹനം കണ്ടെത്തിയത്. നിസാർ - സുബൈദ ദമ്പതികളുടെ മകനായ ഷാഹിദ് അവിവാഹിതനാണ്. കബറടക്കം കുവൈത്തിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

സഹോദരങ്ങൾ : ഷാരൂഖ് ( കുവൈത്ത് ), നിദാൻ, നീമ


Latest Related News