Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
ഒമിക്രോൺ വ്യാപനം : കേരളത്തിൽ രാത്രികാല നിയന്ത്രണം

December 27, 2021

December 27, 2021

തിരുവനന്തപുരം : കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്ത് കേരളത്തിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച്ച (ഡിസംബർ 30 )മുതൽ ഞായർ (ജനുവരി 2) വരെയുള്ള നാല് ദിവസങ്ങളിലാണ് രാത്രികാലനിയന്ത്രണം. 

പുതുവത്സരദിനം അനുബന്ധിച്ച് കൂടുതൽ ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കാനാണ് നടപടി എന്ന് അധികൃതർ വിശദീകരിച്ചു. രാത്രി 10 മണി മുതൽ ആളുകൾ കൂടി നിൽക്കാനോ, കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനോ പാടില്ല. ഡിസംബർ 2 ന് ശേഷം, ആവശ്യമെങ്കിൽ നിരോധനം തുടരും എന്ന സൂചനയും അധികൃതർ നൽകി. നേരത്തെ കർണാടകയും രാത്രികാലകർഫ്യൂ പ്രഖ്യാപിച്ചിരുന്നു. 


Latest Related News