Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

November 24, 2021

November 24, 2021

ജിദ്ദ : മലപ്പുറം സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊണ്ടോട്ടി കാരിമുക്ക് ചോലൻകുത്ത് കാരി കുട്ടിമോൻ എന്ന അബ്ദുൾ റസാഖാണ് അന്തരിച്ചത്. 55 വയസ്സായിരുന്നു. പരേതനായ അലവി ഹാജിയുടെയും ബിയ്യാത്തൂട്ടിയുടെയും മകനാണ്. 

ജിദ്ദ ഖുവൈസയിലെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സൂപ്പർമാർക്കറ്റിൽ ജോലിചെയ്തു വരികയായിരുന്ന അബ്ദുൾ റസാഖ് അടുത്ത മാസം നാട്ടിൽ പോവാൻ ഇരിക്കുകയായിരുന്നു. 


ഭാര്യ: സക്കീന

മക്കള്‍: സബ്‌ന ആസ്മി, ഫര്‍സാന ജാസ്മിന്‍, സുല്‍ത്താന യാസ്മിന്‍, ഷംന തസ്‌നി, ഷാനിബ മുംതാസ് 

മരുമക്കൾ: ഷബീബ്, മുഹമ്മദ് അദ്‌നാന്‍


Latest Related News