Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നാട്ടിൽ നിന്നും ഒരുമാസം മുൻപ് സൗദിയിലെത്തിയ മലയാളി മരിച്ചു

January 19, 2022

January 19, 2022

റിയാദ് : പുതിയ ജോലിയിൽ പ്രവേശിക്കാനായി നാട് സന്ദർശിച്ചു തിരിച്ചെത്തിയ മലയാളി സൗദിയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തുവ്വൂർ മാമ്പുഴ സ്വദേശി ചെറുമല അബ്ദുൾ കരീം (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. നഫീസയുടെയും, പരേതനായ ചെറുമല പോക്കറിന്റെയും മകനാണ്. 

15 വർഷത്തോളം റിയാദിൽ ജോലി ചെയ്ത കരീം, കഴിഞ്ഞ മാസമാണ് യാംബുവിൽ ജോലിക്ക് പ്രവേശിച്ചത്. നിലവിൽ യാംബു ജനറൽ ആശുപത്രിയിൽ ഉള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം യാംബുവിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : റസീന 

മക്കൾ : റിജാസ്, റസൽ 

സഹോദരങ്ങൾ : ഇബ്രാഹിം, അലി, അബ്ബാസ്, ആസിയ


Latest Related News