Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂർ ചാലാട് സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു 

June 11, 2020

June 11, 2020

മനാമ : കണ്ണൂർ ചാലാട് സ്വദേശി പോൾ സോളമൻ (61) ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു. ബഹ്‌റൈൻ പൊലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസീഷ്യനായിരുന്നു. ഒരാഴ്ച്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്.  ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴാഴ്ച (ഇന്ന്) പുലർച്ചെയായിരുന്നു അന്ത്യം.

കേരള പൊലീസിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു.  മങ്ങാട്ടുപറമ്പ് പൊലീസ് മ്യൂസിക് ബാൻഡിലെ അംഗമായിരുന്നു. ഭാര്യ: ലിനി. (അധ്യാപിക). മകൻ: റെയ്ഗൻ (യു കെയിൽ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി).  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News