Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
കണ്ണൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു 

September 22, 2020

September 22, 2020

അൽറാസ് : സൗദിയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി റിയാസ് പുലോത്തുംകണ്ടിയാണ് മരിച്ചത്. 35 വയസ്സായിരുന്നു.അല്‍റസ് ആശുപത്രിയില്‍ ചികിത്സയിയിലായിരിക്കെയായിരുന്നു അന്ത്യം.
പത്ത് ദിവസം മുന്‍പാണ് റിയാസിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഹൗസ് ഡ്രൈവറായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറിലേക്ക് മാറ്റിയത്.

റിയാസിന്റെ മയ്യിത്ത് അല്‍റസില്‍ ഖബറടക്കുന്നതിനു വേണ്ടി ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോഡ്, ഫോറം അല്‍ഖസീം ഏരിയ പ്രസിഡന്റ് ഷാനവാസ് കരുനാഗപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്.

മാതാപിതാക്കള്‍: അയ്യൂബ്, നഫീസ.

ഭാര്യ: ഫാത്തിമ, മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News