Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ബോംബ് ഭീഷണി : ജസീറ എയർവേയ്‌സിന്റെ വിമാനം അടിയന്തിരമായി നിലത്തിറക്കി

October 07, 2021

October 07, 2021

 

ബോംബ് ഭീഷണിയെ തുടർന്ന് ജസീറ എയർവേയ്‌സിന്റെ വിമാനം തുർക്കിയിൽ അടിയന്തിരമായി ഇറക്കി. അൻപത്തൊന്ന് യാത്രക്കാരുമായി കുവൈറ്റിൽ നിന്നും പറന്നുയർന്ന വിമാനമാണ് ഭീഷണിയെ തുടർന്ന് തുർക്കിയിൽ ഇറക്കിയത്. 

ഭീഷണി ലഭിച്ച ഉടനെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ സുരക്ഷാ സേന ലഗേജുകൾ അടക്കം പരിശോധിച്ചെങ്കിലും, സംശയാർഹമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വിമാനമിറക്കിയ ട്രാബ്സോൺ പ്രവിശ്യയിലെ ഗവർണർ ഇസ്മായിൽ ഉസ്‌റ്റോഗ്ലു വ്യക്തമാക്കി. സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളിൽ ഖേദിക്കുന്നതായും ജസീറ എയർവേയ്സ് അധികൃതർ അറിയിച്ചു.


Latest Related News