Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ നിന്ന് ദോഹയിലെത്തി കളികണ്ടു തിരിച്ചുപറക്കാം,ജസീറ എയർവെയ്‌സ് ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചു

August 23, 2022

August 23, 2022

കുവൈത്ത് സിറ്റി : കുവൈത്ത് ആസ്ഥാനമായുള്ള ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സര ദിവസങ്ങളിൽ ആറ് ഷട്ടിൽ സർവീസുകൾ നടത്തും.നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരിക്കും സർവീസുകൾ. ടിക്കറ്റുകൾ ജസീറ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സെപ്തംബർ ആദ്യം നൽകിത്തുടങ്ങും.


നോക്കൗട്ട് ഘട്ടങ്ങൾക്കായി, ഒരു ദിവസം നാല് വിമാനങ്ങളും ഡിസംബർ 18 ന് ഫൈനൽ മത്സരത്തിനായി മൂന്ന് വിമാനങ്ങളും സർവീസ് നടത്തും.ആരാധകർ കിക്ക്-ഓഫിന് ഏകദേശം നാല് മണിക്കൂർ മുമ്പ് ദോഹയിലെത്തുകയും  മൽസരങ്ങൾ അവസാനിച്ച്  നാല് മണിക്കൂറിനകം  കുവൈത്തിൽ തിരിച്ചെത്താനും കഴിയുന്ന തരത്തിലാണ് ഷട്ടിൽ സർവീസുകൾ ക്രമീകരിക്കുകയെന്നും ജസീറ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News