Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് കാലത്തെ സ്തുത്യർഹ സേവനം : ജാവേദ് ബിൻ ഹമീദിന് ലൈഫ് സേവർ അവാർഡ്

December 08, 2021

December 08, 2021

കുവൈത്ത് : കോവിഡ് മഹാമാരിക്കിടെ ആരോഗ്യരംഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് നൽകുന്ന ലൈഫ് സേവർ പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി ജാവേദ് ബിൻ ഹമീദ് അർഹനായി. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ആണ് അവാർഡിനായി ജാവേദിനെ തിരഞ്ഞെടുത്തത്. 

അമീരി ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്യുന്ന ജാവേദ്, കുറ്റ്യാടിയിലെ സാമൂഹ്യപ്രവർത്തകൻ കേളോത്ത് ഹമീദിന്റെയും മുൻ കുറ്റ്യാടി പഞ്ചായത്തംഗം ആയിഷ ഹമീദിന്റെയും മകനാണ്. രോഗവിവരങ്ങൾ ബന്ധപ്പെട്ടവരിലേക്ക് കൃത്യമായി എത്തിച്ചു കൊടുക്കാനും, മരുന്നുകൾ ലഭ്യമാക്കാനും, മരണപ്പെട്ടവരുടെ പേപ്പർ വർക്കുകൾ ശരിയാക്കാനും ജാവേദ് മുൻ നിരയിൽ ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് പുരസ്‌കാരം.


Latest Related News