Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
കശ്മീരിൽ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ഭീകരർക്കൊപ്പം പിടിയിൽ

January 12, 2020

January 12, 2020

ശ്രീനഗർ: തെക്കൻ കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ ത്വയ്യിബ ഭീകരർക്കൊപ്പം കശ്മീരിലെ പോലീസ് ഓഫീസർ പിടിയിൽ. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദേവിന്ദര്‍ സിങാണ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായത്.ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അല്‍താഫ്, ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ നവീദ് ബാബു എന്നിവര്‍ക്കൊപ്പമാണ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ടായ ദേവീന്ദര്‍ സിങിനെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കാറില്‍ ദല്‍ഹിയിലേക്ക് പോകുന്നതിനിടയിലായിരുന്നു മൂവരെയും അറസ്റ്റ് ചെയ്തത്.

കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍ നിന്നും നവീദ് ബാബുവിനെയും അല്‍ത്താഫിനെയും പുറത്തേക്ക് കടക്കാൻ ഡി.വൈ.എസ്.പി സഹായിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഡി.ഐ.ജി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷന്‍ വഴിയാണ് ദേവീന്ദര്‍ സിങിനെയും മറ്റുള്ളവരെയും പിടികൂടിയത്.

2013ല്‍ അഫ്‌സുല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

കാറിൽനിന്ന് രണ്ട് എ.കെ. 47 തോക്കും ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളും ഒരു എ.കെ. 47 തോക്കും പിടികൂടിയതായി അധികൃതർ അറിയിച്ചു.നേരത്തെ തെക്കൻ കാശ്മീരിൽ പതിനൊന്ന് ട്രക്ക് ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുതിർന്ന ലഷ്കർ കമാൻഡറായ നവീദ് ബാബു. ഇയാൾ ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ തന്റെ സഹോദരനുമായി നടത്തിയ ഫോൺ കോളുകൾ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കശ്മീർ ഡി.ഐ.ഡി അതുൽ ഗോയലിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ പോലീസ് സൂപ്രണ്ടിനോപ്പം ഒളിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന ഭീകരർ പിടിയിലായത്. ദേവീന്ദർ സിങ് പ്രതികളെ  ഡൽഹിയിലേക്ക് ഒളിച്ചുകടക്കാൻ സഹായിക്കുകയായിരുന്നുവെന്നാണ് വിവരം. ഭീകരർക്കൊപ്പം പിടിയിലാകുമ്പോൾ ദേവീന്ദർ സിങ് ഡ്യുട്ടിയിലായിരുന്നില്ലെന്നും രണ്ടു ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നതായും പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ദേവീന്ദർസിങ്ങിന് ധീരതയ്ക്കുള്ള രാഷ്ട്രപതി മെഡൽ സമ്മാനിച്ചിരുന്നു.

ഇതിനിടെ,ലഷ്കറെ ത്വയിബ ഭീകരർ ഡൽഹിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 


Latest Related News