Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
കാത്തിരിപ്പിന് വിരാമം,ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയിലെ ഇറാൻ എംബസി ഇന്ന് തുറക്കും

June 06, 2023

June 06, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് : സൗദി അറേബ്യയിലെ ഇറാൻ എംബസി ഇന്ന് തുറക്കും.  നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം  മാര്‍ച്ചില്‍ ബീജിംഗില്‍ ചൈനയുടെ മദ്ധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും ഇരുരാജ്യങ്ങളിലെയും എംബസികള്‍ തുറക്കാനും തീരുമാനിച്ചത്.

2016ല്‍ ടെഹ്‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സൗദി തീരുമാനിച്ചത്. ഷിയാ നേതാവായ നിമ്‌ര്‍ അല്‍ - നിമ്‌റിനെ സൗദി തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. വൈകാതെ ഇറാന്റെ നയതന്ത്രപ്രതിനിധികളെ സൗദി പുറത്താക്കിയിരുന്നു.

ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് റിയാദില്‍ ഇറാന്റെ എംബസി തുറക്കുന്നത്. അലിറെസ എനയാത്തിയെ സൗദിയിലെ ഇറാൻ അംബാസഡറായി നിയമിച്ചു. നേരത്തെ കുവൈത്തിലെ ഇറാൻ അംബാസഡറായിരുന്നു അലിറെസ. അതേ സമയം, ടെഹ്‌റാനിലെ എംബസി എന്ന് തുറക്കുമെന്നോ അംബസാഡറെ എപ്പോള്‍ നിയമിക്കുമെന്നോ സൗദി വ്യക്തമാക്കിയിട്ടില്ല.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News