Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇറാൻ പതാക അമേരിക്കൻ വെബ്‌സൈറ്റിൽ,ട്രംപിന്റെ കരണത്തടിച്ച് സൈബർ ആക്രമണം 

January 05, 2020

January 05, 2020

തെഹ്റാൻ : അമേരിക്കക്കെതിരെ ഇറാൻ സൈബർ ലോകത്ത് പ്രതികാര നടപടികള്‍ക്ക് തുടക്കമിട്ടു. അമേരിക്കന്‍ ഗവണ്‍മെന്റ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഇറാന്‍ ഹാക്ക് ചെയ്തതായാണ് വിവരം. തങ്ങള്‍ ഇറാനില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പ് ഹാക്കര്‍മാരാണെന്നും ഖസം സുലൈമാനിയെ കൊന്ന അമേരിക്കയുടെ നടപടിക്ക് ഞങ്ങള്‍ പകരം ചോദിച്ചിരിക്കും എന്നും അവര്‍ പറയുന്നു.അമേരിക്കയുടെ ഫെഡറല്‍ ഡെപ്പോസിറ്ററി ലൈബ്രറി പ്രോഗ്രാമിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. പേജിന് ഇറാനിയന്‍ ഹാക്കേഴ്‌സ് എന്ന് പേരു നല്‍കി. അതോടൊപ്പം ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ ഫോട്ടോയും ഇറാന്‍ പതാകയും ചേര്‍ത്തുവെച്ചിട്ടുണ്ട്.

ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അമേരിക്ക അതിന്റെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖാംനഇയും പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേരാത്തവർ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News