Breaking News
ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു |
നിബന്ധനകൾ നീങ്ങി, നാട്ടിൽ നിന്ന് ഇനി എല്ലാവർക്കും ഉംറക്ക് എത്താം

December 08, 2021

December 08, 2021

മക്ക : ഉംറ കർമ്മം നിർവഹിക്കാൻ ഇന്ത്യക്കാർക്ക് നേരിട്ട് വിസകൾ നൽകാൻ ആരംഭിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദി അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസും പൂർത്തിയാക്കിയ വ്യക്തികൾക്ക് കൊറന്റൈൻ ഇല്ലാതെ തന്നെ ഉംറ നിർവഹിക്കാമെന്നും അധികൃതർ വ്യക്തമാക്കി. 12 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഉംറ ചെയ്യാൻ അനുമതി ലഭിക്കുക. 


സൗദിയുടെ അംഗീകൃത വാക്സിൻ പട്ടികയിൽ ഉൾപ്പെട്ട ഫൈസർ, കോവിഷീൽഡ്‌, മോഡേണ എന്നീ വാക്സിനുകളിൽ ഒന്നിന്റെ രണ്ട് ഡോസും എടുത്തവർക്ക് കൊറന്റൈൻ ആവശ്യമില്ല. ജോൺസൺ ആൻഡ് ജോൺസണിന്റെ ഒരു ഡോസ് എടുത്തവർക്കും കൊറന്റൈൻ വേണ്ടതില്ല. അതേ സമയം, മറ്റ് ഏതെങ്കിലും വാക്സിൻ എടുത്ത് ഉംറക്ക് എത്തുന്ന ആളുകൾക്ക് മൂന്ന് ദിവസത്തെ കൊറന്റൈൻ ആണ് നിർദേശിച്ചിട്ടുള്ളത്. രണ്ടാം ദിവസം നടത്തുന്ന പീസീആർ ഫലം നെഗറ്റീവ് ആണെങ്കിൽ മൂന്നാം ദിവസം പുറത്തിറങ്ങാനും, ഉംറ നിർവഹിക്കാനും കഴിയും. മദീനയിലാണ് കൊറന്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.


Latest Related News