Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയുടെ മിസൈല്‍ വാഹക യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് തല്‍വാര്‍ ബഹ്‌റൈനില്‍

March 16, 2021

March 16, 2021

മനാമ: ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വാഹക യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് തല്‍വാര്‍ ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തി. മിന സല്‍മാന്‍ തുറമുഖത്താണ് ഐ.എന്‍.എസ് തല്‍വാര്‍ നങ്കൂരമിട്ടത്. 

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഇടയ്ക്ക് ബഹ്‌റൈനിലെത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് ഐ.എന്‍.എസ് തല്‍വാര്‍ മിന സല്‍മാനിലെത്തിയത്. 

ക്യാപ്റ്റന്‍ സതീഷ് ഷേണായിയാണ് ഐ.എന്‍.എസ് തല്‍വാറിന്റെ കമാന്റര്‍. 25 ഓഫീസര്‍മാരും 220 സെയിലര്‍മാരുമാണ് കപ്പലില്‍ ഉള്ളത്. 


ഐ.എന്‍.എസ് തല്‍വാറിന്റെ സവിശേഷതകൾ

അത്യാധുനിക ആയുധങ്ങളും സെന്‍സറുകളുമാണ് ഐ.എന്‍.എസ് തല്‍വാറില്‍ ഉള്ളത്. ആകാശത്ത് നിന്നും സമുദ്രത്തില്‍ നിന്നും കടലിനടിയില്‍ നിന്നുമുള്ള ഏത് ആക്രമണവും നേരിടാന്‍ 2003 ജൂണ്‍ 18 ന് കമ്മീഷന്‍ ചെയ്ത ഐ.എന്‍.എസ് തല്‍വാറിന് കഴിയും. സമുദ്രവ്യാപാരം സുരക്ഷിതമാക്കാനുള്ള ദൗത്യമാണ് ഇപ്പോള്‍ ഐ.എന്‍.എസ് തല്‍വാറിനുള്ളത്. 

ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കവെ യു.എ.ഇയുടെ ചരക്കുകപ്പലിനെ സഹായിച്ചിട്ടുണ്ട് ഐ.എന്‍.എസ് തല്‍വാര്‍. യു.എ.ഇയില്‍ നിന്ന് ഇറാഖിലേക്കുള്ള യാത്രാമധ്യേ യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ എം.വി നയന്‍ എന്ന ചരക്കുകപ്പലിനെയാണ് ഐ.എന്‍.എസ് തല്‍വാര്‍ സഹായിച്ചത്. 

സഹായാഭ്യര്‍ത്ഥന ലഭിച്ചതിനെ തുടര്‍ന്ന് ഐ.എന്‍.എസ് തല്‍വാറില്‍ നിന്നുള്ള സംഘം എത്തി ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യു.എ.ഇ കപ്പലിന്റെ തകരാര്‍ പരിഹരിക്കുകയായിരുന്നു.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News