Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മലയാളി ബാലനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

October 21, 2019

October 21, 2019

കുവൈത്ത് സിറ്റി : എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മലയാളി ബാലന്‍ കുവൈത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയില്‍. അദാന്‍ ആശുപത്രി സ്റ്റാഫ് നേഴ്സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജു (13) ആണ് മരിച്ചത്. ഇന്നലെ 8 മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഫഹാഹീൽ ഗള്‍ഫ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ എട്ടാം തരത്തിൽ പഠിക്കുകയായിരുന്നു. മാധവിന്റെ പിതാവ് മജു നേരത്തെ കുവൈത്തിൽ  അപകടത്തില്‍ മരണപ്പെട്ടിരുന്നു.

തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് ലക്ഷ്മണ നിവാസില്‍ കുടുംബാംഗമാണ് വിധു ലക്ഷ്മണൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


Latest Related News