Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിലും ഹിജാബിന് വിലക്ക്, ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടിച്ചു

March 27, 2022

March 27, 2022

മനാമ : ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടിച്ചു. അദ്ലിയ പ്രദേശത്തെ പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഒന്നിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റെസ്റ്റോറന്റിലെ ജീവനക്കാരിലൊരാൾ തടയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചരിച്ചത്. 

പിന്നാലെ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നടപടി സ്വീകരിക്കുകയായിരുന്നു. ജനങ്ങളെ വേർതിരിച്ചു കാണുന്ന ഒരു നടപടിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഹോട്ടൽ മാനേജ്‌മെന്റ് ഖേദപ്രകടനവുമായി രംഗത്തെത്തി. ജീവനക്കാരന് പറ്റിയ പിഴവാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ക്ഷമാപണത്തിലൂടെ മാനേജ്‌മെന്റ് അറിയിച്ചത്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കുമെന്ന സൂചനയും ടൂറിസം മന്ത്രാലയം നൽകി. സമാനമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 17007003 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.


Latest Related News