Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഇന്ത്യയുടെ 'മലയാളി റിലേ' ,ദോഹയിൽ നിന്ന് ടോക്കിയോവിലേക്ക് 

September 28, 2019

September 28, 2019

ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച രാത്രി നടന്ന 4 x 400 മീറ്റർ മിക്സഡ് റിലേയിൽ മലയാളി താരങ്ങൾ ഇന്ത്യയുടെ അഭിമാനമുയർത്തി. ലോക അത്‌ലറ്റിക്‌സിൽ ഫൈനലിൽ കടക്കാൻ കഴിഞ്ഞതിന് പുറമെ 2020 ൽ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിലേക്കുള്ള യോഗ്യത കൂടി ഉറപ്പാക്കിയാണ് അഭിമാന താരങ്ങൾ ട്രാക്ക് വിട്ടത്.മിക്സഡ് റിലേയില്‍ 3:16:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം ഫൈനലിന് യോഗ്യത നേടിയത്.

മലയാളി താരങ്ങളായ മുഹമ്മദ് അനസ്, ജിസ്ന മാത്യു, വിസ്മയ, നോഹ നിര്‍മല്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി ഹീറ്റ്സില്‍ ഓടിയത്. രണ്ടാം ലാപ്പില്‍ മലയാളി താരം വിസ്മയയുടെ വിസ്മയക്കുതിപ്പാണ് ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടിക്കൊടുത്തത്. അനസാണ് ഇന്ത്യക്കായി ആദ്യ ലാപ്പില്‍ ഓടിയത്.

എന്നാല്‍ രണ്ടാം ലാപ്പില്‍ കുതിച്ചുപാഞ്ഞ വിസ്മയയാണ് ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം നേടിക്കൊടുത്തത്. മൂന്നാം ലാപ്പോടിയ ജിസ്ന മാത്യുവും അവസാന ലാപ്പോടിയെ നിര്‍മല്‍ നോഹയും തമ്മില്‍ ബാറ്റണ്‍ കൈമാറുന്നതില്‍ നേരിയ ആശയക്കുഴപ്പമുണ്ടായെങ്കിലും ഇന്ത്യയെ മൂന്നാമതെത്തിക്കാന്‍ നിര്‍മലിനായി.

സീസണിലെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച സമയമാണ് ദോഹയില്‍ ഇന്ന് കുറിച്ചത്. പോളണ്ടാണ് ഹീറ്റ്സില്‍ ഒന്നാമതെത്തിയത്. ബ്രസീല്‍ രണ്ടാമതും ഇന്ത്യ മൂന്നാമതും ഫിനിഷ് ചെയ്തപ്പോള്‍ ബെല്‍ജിയം പുറത്തായി. ഞായറാഴ്ചയാണ് 4*400 മീറ്റര്‍ മിക്സഡ് റിലേ ഫൈനല്‍.


Latest Related News