Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവം, ഇന്ത്യക്കാരൻ അറസ്റ്റിൽ

March 07, 2022

March 07, 2022

കുവൈത്ത് സിറ്റി : അർദിയ കൂട്ടക്കൊലയിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കുവൈത്ത് പൗരനെയും, ഭാര്യയെയും മകളെയും കഴുത്തറത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. സി. സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. 


അഹ്മദ് (80), ഭാര്യ ഖാലിദ (50), മകൾ അസ്മ (18) എന്നിവരെ കൊലചെയ്ത കുറ്റത്തിനാണ് രണ്ട് ദിവസം കൊണ്ട് ഇന്ത്യക്കാരൻ പിടിയിലായത്. ഇയാളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തികലാഭത്തിനായാണ് കൊലപാതകം ചെയ്തതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ അഹ്മദിന്റെ വീട്ടിലെത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രതിയെ വൈകാതെ വിചാരണ അടക്കമുള്ള തുടർനടപടികൾക്ക് വിധേയനാക്കും.


Latest Related News