Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ മലയാളി നെഴ്‌സ് വാഹനാപകടത്തിൽ മരിച്ചു,അഞ്ചു പേർക്ക് പരിക്ക് 

November 10, 2019

November 10, 2019

കുവൈത്ത് സിറ്റി : കുവൈത്തില്‍ സിക്‌സ്ത് റിംഗ്-അഹമ്മദി റോഡില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കെ ഒ സി ആശുപത്രിയില്‍ കെ ആര്‍ എച്ച്‌ കമ്പനിയുടെ നെഴ്സായ മേഴ്‌സി മറിയക്കുട്ടി (44 )യാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്‌സുമാരുമായി ജോലി സ്ഥലത്തേക്കു പോവുകയായിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.സിക്‌സ്ത് റിംഗ് റോഡില്‍ നിന്നും നാല്പതാം നമ്പർ റോഡിലേക്ക് കയറുന്നിടത്താണ് അപകടമുണ്ടായത്.പരിക്കേറ്റ മറ്റു അഞ്ചു  നഴ്സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മേഴ്‌സിയുടെ ഭര്‍ത്താവ് ബിജു കുവൈത്തിലുണ്ട്. ഇവരുടെ  മകള്‍ നാട്ടിലാണ്.


Latest Related News