Breaking News
ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി |
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപെടെ ഞായറാഴ്ച മുതൽ ഇന്ത്യയിലേക്ക് യാത്രചെയ്യാനാവില്ല.

March 19, 2020

March 19, 2020

ദോഹ : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാനങ്ങൾ മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് ഇന്ത്യയിൽ ഇറക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി അൽപം മുമ്പ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ ഖത്തർ ഉൾപെടെ പല ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ചുരുക്കം ചില വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ഖത്തറിൽ നിന്ന് ഖത്തർ എയർവേയ്‌സ് മാത്രമാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. എന്നാൽ ഞായറാഴ്ച മുതൽ ഇതും നിലക്കും. ഇതോടെ,വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചു വരവും വൈകും.

ഇതിനിടെ, കോവിഡ്–19 ബാധിച്ച് ഇന്ത്യയിൽ നാലാം മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബ് സ്വദേശിയായ 70കാരനാണ് മരിച്ചത്. ജർമനിയിൽ നിന്ന്  ഇറ്റലി വഴി ഡൽഹിയിൽ എത്തിയ ആളാണ് മരിച്ചത്. നേരത്തേ മരിച്ച മൂന്നുപേർ ഡൽഹി, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News