Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കൃഷി ആവശ്യങ്ങൾക്ക് കുവൈത്ത് ഇന്ത്യയിൽ നിന്ന് ചാണകം വാങ്ങുന്നു,വാർത്ത ആഘോഷമാക്കി ഹിന്ദുത്വ ഹാൻഡിലുകൾ

June 14, 2022

June 14, 2022

കുവൈത്ത് സിറ്റി : ജൈവ കൃഷി ആവശ്യങ്ങൾക്ക് 192 ടൺ ചാണകം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള കുവൈത്തിന്റെ തീരുമാനം വാർത്തയായതോടെ സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച  കമന്റുകൾ നിറയുന്നു.ഇന്ത്യയിൽ നിന്ന് ചാണകം മാത്രമേ നമുക്ക് കയറ്റി അയക്കാനുള്ളൂ എന്ന് ചിലർ പരിഹാസവുമായി രംഗത്തെത്തിയപ്പോൾ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് അനുവാദമില്ലാതെ പ്രകടനം നടത്തിയ വിദേശികളെ നാടുകടത്തുമെന്ന കുവൈത്ത് സർക്കാരിന്റെ അറിയിപ്പുമായി ചേർത്തുവെച്ചാണ് ചിലർ വാർത്തയെ ആഘോഷമാക്കുന്നത്.

'ഇന്ത്യയിൽ നിന്നും 192 മെട്രിക് ടൺ ചാണകം കുവൈത്ത് വാങ്ങുന്നു.നൂപുർ ശർമക്കെതിരെ പ്രതിഷേധിച്ച ഇന്ത്യൻ മുസ്‌ലിംകളെ നാടുകടത്തുന്നു.ഒടുവിൽ ഇന്ത്യൻ മുസ്ലിംകളെക്കാൾ പ്രയോജനപ്രദം ചാണകമാണെന്ന് കുവൈത്ത് തിരിച്ചറിഞ്ഞു' എന്നായിരുന്നു ഒരാളുടെ ഇതുസംബന്ധിച്ച ട്വിറ്റര് പോസ്റ്റ്.

'വലിയ കാര്യമായിപ്പോയി,ചാണകം വിൽക്കാൻ മാത്രമേ ഞങ്ങൾ ഇന്ത്യക്കാർക്ക് യോഗ്യതയുള്ളൂ എന്ന് നിങ്ങൾ തന്നെ വിളിച്ചറിയിക്കുകയാണോ എന്ന് ഇതിന്  മറ്റൊരു ട്വിറ്റർ ഉപഭോക്താവ്  മറുപടി നൽകി.

മലയാളം ഹാൻഡിലുകളിലും ഇതുസംബന്ധിച്ച് രസകരമായ അഭിപ്രായങ്ങളും തമാശകളും വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.'ഇനി കുവൈത്ത് സറ്റയറിക്കലായി ഇന്ത്യയെ പരിഹസിച്ചതാകുമോ എന്നാണ് ചിലരുടെ സംശയം.

അതേസമയം, ജൈവ കൃഷി ആവശ്യങ്ങൾക്കായാണ് പ്രകൃതിദത്ത വളമായ ചാണകം ഇറക്കുമതി ചെയ്യാൻ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത് . കുവൈത്തിൽ നിന്ന് 192 മെട്രിക് ടൺ ചാണകത്തിന്റെ ഓർഡർ ലഭിച്ചതായി ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഡോ.അതുൽ ഗുപ്തയാണ് അറിയിച്ചത്.ആദ്യ ഓഡർ ചാണകം നാളെ കനക്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി കുവൈത്തിലേക്ക് എത്തിക്കും. ടോങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ പിൻപോലെ ഗോശാലയിലെ സൺറൈസ് ഓർഗാനിക് പാർക്കിലാണ് ചാണകത്തിന്റെ പാക്കിംഗ് നടക്കുന്നത്.ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം കന്നുകാലികൾ ഉണ്ടെന്നാണു കണക്ക്‌.ഇത് വഴി 30 ലക്ഷം ടൺ ചാണകമാണ് ഇന്ത്യയിൽ പ്രതിദിനം ലഭ്യമാകുന്നത്. ഇതിന്റെ മുപ്പത് ശതമാനവും ചാണക വരളിയുണ്ടാക്കി കത്തിക്കുകയാണു ചെയ്യുന്നത്‌.എന്നാൽ ബ്രിട്ടനിൽ പ്രതിവർഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതിയാണു ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്‌.
വളം എന്ന നിലയിൽ ചാണകം വളരെ ഉപയോഗപ്രദവും വളർച്ചാ ഉത്തേജകവുമാണെന്നും ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ നേതാവ് ഡോ.ഗുപ്ത പറഞ്ഞു.

കുവൈത്ത് ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങൾ പശു ഉൾപ്പെടെയുള്ള കന്നുകാലികളുടെ വിസർജ്യം വ്യാപകമായി കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്.ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമാണ് കുവൈത്ത് നേരത്തെയും വൻ തോതിൽ ചാണകം ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ചാണകവും ഗോ മൂത്രവും ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കൗതുക വാർത്തയായാണ് അറബ് മാധ്യമങ്ങളിൽ ഉൾപ്പെടെ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ളത്.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് കുവൈത്തും ഖത്തറും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങൾക്കുമെതിരെ ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നത്.ഇതിനിടെ,കുവൈത്ത് ഇന്ത്യയിൽ നിന്നും ചാണകം വാങ്ങുന്ന വാർത്ത വലിയ 'നയതന്ത്ര വിജയമായാണ്'ഹിന്ദുത്വ ഹാൻഡിലുകൾ ഏറ്റുപിടിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News