Breaking News
ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു |
സൗദിയിൽ ചെറുകിട കച്ചവടക്കാർക്ക് ലെവിയിൽ ഇളവ് വരുത്തി

March 22, 2019

March 22, 2019

റിയാദ് : വിദേശികള്‍ക്ക് ആശ്വാസമായി സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം  ലെവി ഇളവ് പ്രഖ്യാപിച്ചു. ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശി തൊഴിലാളികള്‍ക്ക് ലെവി ഈടാക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമ്പത് തൊഴിലാളികള്‍ വരെയുള്ള സഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ ഇളവ് ലഭിക്കുക.
മന്ത്രാലയത്തിലേക്ക് തുടര്‍ച്ചയായി വന്ന അന്വേഷണത്തിനൊടുവിലാണ് വിശദീകരണം. ഒന്‍പത് ജീവനക്കാര്‍ വരെ ഈ സ്ഥാപനത്തിലുണ്ടാകാം. എന്നാല്‍ സ്ഥാപന ഉടമ അതേ സ്ഥാപനത്തിലെ ജോലിക്കാരനായിരിക്കണമെന്ന് നിബന്ധനയുണ്ട്. അതായത് ജനറല്‍ ഓര്‍ഗനൈസഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലെ (ഗോസി) റജിസ്റ്റര്‍ അനുസരിച്ച് സ്ഥാപന ഉടമയായ സ്വദേശി അതേ സ്ഥാപനത്തിലെ ജോലിക്കാരുടെ പട്ടികയില്‍ ഉണ്ടായിരിക്കണം. തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും. ഇതോടെ പ്രവാസികളായ ചെറുകിട കച്ചവടക്കാര്‍ക്ക് ലെവി ഒവിവാക്കിയത് വലിയ ആശ്വാസമായി.


Latest Related News