Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഖത്തറിന്റെ പ്രത്യേക ദൂതന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

August 08, 2021

August 08, 2021

ന്യൂഡല്‍ഹി: ഖത്തറിന്റെ ഭീകര വിരുദ്ധ സംഘര്‍ഷ പരിഹാര പ്രത്യേക മധ്യസ്ഥനും  പ്രതിനിധിയുമായ മുത്‌ലാഖ് ബിന്‍ മജീദ് അല്‍ ഖഹ്താനി ഇന്ത്യാ സന്ദര്‍ശനം നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ലയുമായും ചര്‍ച്ച നടത്തി.അഫ്ഗാന്‍ സമാധാന പ്രക്രിയയെക്കുറിച്ചും അതിന്റെ വിജയം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ഇടപെടലുകളെക്കുറിച്ചും  നേതാക്കള്‍ ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചകളില്‍ ജോയിന്റ് സെക്രട്ടറി (പി.എ.ഐ), ജെ.പി സിംഗും പങ്കെടുത്തു. സമാധാനപരവും സുസ്ഥിരവുമായ അഫ്ഗാനിസ്ഥാനില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങളും താല്‍പ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന് ഡോ എസ് ജയശങ്കര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

 


Latest Related News