Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഐ.എസ് ഭീഷണി, ശബ്ദസന്ദേശം പുറത്ത് 

January 28, 2020

January 28, 2020

ഡമാസ്കസ് : ഇസ്രായേലിനെ ആക്രമിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഇസ്‌ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടതായി എ.എഫ്.പി ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിഹാദി തീവ്രവാദ സംഘടനയുടെ വക്താവ് അബു ഹംസ അൽ ഖുറൈഷിയുടെ 37 മിനുട്ട് ദൈർഘ്യമുള്ള ശബ്ദ സന്ദേശത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് പ്രഖ്യാപിക്കാനിരുന്ന സമാധാന പദ്ധതി തള്ളിക്കളയാനും ആഹ്വനം ചെയ്യുന്നുണ്ട്. അബുബക്കർ അൽ ബാഗ്ദാദിയുടെ മരണത്തിനു ശേഷം ഇസ്‌ലാമിക് സ്റ്റേറ്റ്സിന്റെതായി പുറത്തുവരുന്ന ആദ്യ ശബ്ദസന്ദേശമാണിതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിറിയൻ-ഇറാഖ് സഖ്യ സേനയുടെ സംയുക്ത നീക്കത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തത്.

അതേസമയം,ശബ്ദസന്ദേശം അബു ഹംസ അൽ ഖുറൈഷിയുടെത്‌ തന്നെയാണെന്നതിന് എഫ്.എഫ്.പി ക്ക് സ്ഥിരീകരണമൊന്നുമില്ല. ഇസ്രായേലിനെതിരെ വലിയ നീക്കങ്ങൾ നടത്താൻ ശബ്ദസന്ദേശത്തിൽ ഐ.എസ് പോരാളികളോട് നിർദേശിക്കുന്നുണ്ട്.

 


Latest Related News